Film NewsKerala NewsHealthPoliticsSports

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രമ്പ്

11:52 AM Nov 11, 2024 IST | ABC Editor

തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനുമായി സംസാരിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ-യുക്രൈന്‍ യുദ്ധം നീട്ടികൊണ്ട് പോകാതെ   അതിന്റെ  പരിസമാപ്തിയെ  കുറിച് കാര്യക്ഷമമായി ആലോചികണമെന്ന് റിപ്പബ്ലികൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രമ്പ് ,വ്ലദിമെർ പുതിനൊട് ആവശ്യപെട്ടതായാണ് വിവരങ്ങൾ. അമേരികൻ പ്രസിഡെന്റ് തിരഞ്ഞെടുപ്പിൽ വിജയിച ഡൊണാൾഡ് ട്രമ്പ് തിരഞ്ഞെടുപ്പിനു ശേഷം വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരുമയി കൂടി കാഴ്ച നടത്തിയിരുന്നു.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി രൂപീകരിക്കുന്നതിനായി ഡൊണാൾഡ് ട്രമ്പ് മുന്നോട്ടു വരുന്നതായി പല അന്താരാഷ്ട്ര മാധ്യമങ്ങളും ചർച ചെയ്തിരുന്നു. യുക്രെയ്‌നിലെ യുദ്ധം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാവി ചര്‍ച്ചകളില്‍ ട്രംപ് താത്പര്യം പ്രകടിപ്പിച്ചതോടെ യൂറോപ്പില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ ട്രമ്പ് പ്രാഥമിക പരിഗണന നൽകുന്നതായി വ്യക്തമാകുന്നു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപെടെ ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു അടങ്ങുന്ന എഴുപതോളം രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായി ഡൊണാൾഡ് ട്രമ്പ് നേരിട്ടും അല്ലാതെയും ഫോണിൽ കൂടെയും ട്രമ്പ് ബന്ധപെട്ടിരുന്നു.

Tags :
Donald Trumpwladimer Putin
Next Article