Film NewsKerala NewsHealthPoliticsSports

100 കോടി കോഴ ആരോപണം; നാലംഗ കമ്മീഷൻ അന്വേഷണം ആരംഭിക്കുമെന്ന് എൻ സി പി

03:54 PM Oct 29, 2024 IST | suji S

കൂറുമാറ്റത്തിന് രണ്ട് എം എൽ എ മാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതലയെന്ന്  എൻ സി പി പറയുന്നു ,  പി .എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര്‍ രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് ഈ കമ്മീഷന്‍ അംഗങ്ങൾ. കോഴ ആരോപണത്തിന്റെ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമര്‍പ്പിക്കണമെന്നാണ് നിർദേശവും .ഇതൊരു പാർട്ടി അന്വേഷണം മാത്രമാണിത്. അതേസമയം, ഈ ആരോപണത്തിൽ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെയാണ് ഗൗരവമേറിയ ഈ ആരോപണം ഉയർന്നുവന്നത്. ഇടത് എംഎൽഎമാരെ ബിജെപി യിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നും , മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിഎന്നുമാണ് തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. ഇടതുമുന്നണിയിൽ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നുള്ള കര്‍ശന നടപടിയാണ് ഇപ്പോൾ എടുത്തിരിക്കുന്നത്, എന്നാൽ ഈ കാര്യത്തിൽ ഇപ്പോളും മുഖ്യ മന്ത്രി മൗനം തുടരുകയാണ്.

Tags :
100 crore bribery allegationMLA Thomas K Thomas
Next Article