പാലക്കാട് വീണ്ടും വാഹനാപകടം; കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു കുട്ടികളടക്കം 16 പേർക്ക് പരിക്ക്
പാലക്കാട് വീണ്ടും വാഹനാപകടം, കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു ബസ്സിൽ യാത്ര ചെയ്യ്തവർക്ക് പരിക്ക്. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് ഇങ്ങനൊരു അപകടം ഉണ്ടായിരിക്കുന്നത്. ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവെെഡറില്‍ ഇടിക്കുകയായിരുന്നു.അപകട സ്ഥലത്ത് നാട്ടുകാരുടേയും പൊലീസിൻറേയും ഫയർഫോഴ്സിൻറേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
അതേസമയം പാലക്കാട് പനയംപാടത്ത് നാല് വിദ്യാർത്ഥികളുട അപകടമരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുന്നത്. കൂടാതെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാ൪ ഇന്ന് രാവിലെഅപകട സ്ഥലം സന്ദ൪ശിച്ചു.