Film NewsKerala NewsHealthPoliticsSports

വായനയിൽ മുഴുകി ജയിലിലെ ആദ്യ ദിനം:ദിവ്യ പ്രത്യേക നിരീക്ഷണത്തിൽ

03:03 PM Oct 31, 2024 IST | Anjana

ജയിലിലെ ആദ്യ ദിനം ദിവ്യക്കു ആനന്ദകരം.  ജയിലിൽ വയനയിൽ മുഴുകി പി പി ദിവ്യ പ്രത്യേക  നിരീക്ഷണത്തിൽ.  മറ്റ്‌  തടവുകരുടെ മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാൻ ആണ് ജീവനക്കാരുടെ പ്രത്യേക നിരീക്ഷണം. മുൻ  എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റ് പി പി ദിവ്യ ആദ്യ ദിനം ചിലവഴിച്ചത് ജീവനക്കാരോട് സംസരിച്ചുകൊണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിന് അടുത്തുള്ള വനിതാ ജയിലിലാണ് ദിവ്യയെ പാർപ്പിച്ചിരിക്കുന്നത്. റിമാൻഡിൽ ആയിരുന്നത് കൊണ്ട് തന്നെ തടവുകാർക് ഉള്ള നിയന്ത്രണങ്ങളോ പ്രത്യേക വസ്ത്രങ്ങളോ ദിവ്യക് ഉണ്ടായിരുന്നില്ല .ജയിലിൽ ദിവ്യക് സന്ദർശകർ ഉണ്ടായിരുന്നോ എന്നതിൽ ജയിൽ അധികൃതർ മറുപടി നൽകിയില്ല .

Tags :
Kannur jailPP Divya
Next Article