Film NewsKerala NewsHealthPoliticsSports

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെ 20 പേര്‍

11:01 AM Dec 18, 2024 IST | Abc Editor

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെ 20 പേര്‍. ഈ സംഭവത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വവും രംഗത്തെത്തി. നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിംഗ്, സി ആര്‍ പാട്ടീല്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്.കഴിഞ്ഞദിവസം സഭയിൽ 367 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 269 വോട്ടാണ് എന്‍ഡിഎക്ക് ലഭിച്ചത്.

വിപ്പ് നല്‍കിയിട്ടും പ്രധാനപ്പെട്ട നേതാക്കളുള്‍പ്പെടെ വിട്ടുനിന്നതാണ് ബിജെപിക്ക് അതൃപ്തിയായത്. വിഷയത്തില്‍ എല്ലാ നേതാക്കള്‍ക്കും ബിജെപി നോട്ടീസ് നല്‍കിയിട്ടുണ്ട്. വിട്ടുനിന്നതില്‍ കാരണം വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.അതേസമയം കേന്ദ്രമന്ത്രിമാരുള്‍പ്പെടെ വിട്ടുനിന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്, മുൻപ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പ്രധാനമന്ത്രി മോദിയും , അമിത്ഷായും ചേര്‍ന്നെടുത്ത ഏകപക്ഷീയമായ തീരുമാനമാണെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Tags :
including senior BJP leadersOne Nation One Election
Next Article