Film NewsKerala NewsHealthPoliticsSports

ലബനനിലെ ബെക്കാ താഴ്വരയിലും വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയായിലുമായി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 220 പേര്‍ കൊല്ലപ്പെട്ടു

02:01 PM Oct 30, 2024 IST | suji S

ലബനനിലെ ബെക്കാ താഴ്വരയിലും വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയായിലുമായി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 220 പേര്‍ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയായിലുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 143 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ 40 പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ഇസ്രേലി ആക്രമണത്തില്‍ അഞ്ചുനിലക്കെട്ടിടം പൂര്‍ണമായി തകര്‍ന്നു.

കെട്ടിടത്തില്‍ 200 പേര്‍ താമസിച്ചിരുന്നു. ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റതായി ജബലിയയിലെ കമാല്‍ അഡ്വാന്‍ ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.വടക്കന്‍ ഗാസ ഒരു മാസമായി ഇസ്രേലി ഉപരോധം നേരിടുന്നു. കിഴക്കന്‍ ലബനനിലെ ബെക്കാ താഴ്വരയില്‍ ഇസ്രേലി സേന നടത്തിയ ആക്രമണങ്ങളില്‍ 109 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണു ബെക്കാ താഴ്വര. ഇവിടത്തെ 16 മേഖലകളില്‍ ഇസ്രായേൽ ആക്രമണമുണ്ടായത്. ഹിസ്ബുള്ളയ്‌ക്കെതിരേ യുദ്ധം നടത്തുന്ന ഇസ്രേലി സേന നടത്തുന്ന ഏറ്റവും മാരക ആക്രമണമായിരുന്നു ഇത്.

Tags :
220 killed in Israeli airstrikes in Lebanon
Next Article