Film NewsKerala NewsHealthPoliticsSports

അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു

10:23 AM Dec 26, 2024 IST | Abc Editor

അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. കിഴക്കൻ പക്തിക പ്രവിശ്യയിലുണ്ടായ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും, കുട്ടികളുമാണെെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ബാർമാല്‍ ജില്ലയിലെ നാല് പോയിൻ്റുകളിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാൻ്റെ ഈ ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച താലിബാൻ പ്രതിരോധ മന്ത്രാലയം സംഭവത്തെ അപലപിക്കുകയും ചെയ്തു. ബാർമാല്‍ ജില്ലയിലെ മൂന്ന് വീടുകളില്‍ ബോംബാക്രമണം ഉണ്ടായി.

ഒരു വീട്ടില്‍ ഉണ്ടായിരുന്ന 18 പേർ കൊല്ലപ്പെട്ടു. മറ്റൊരു വീട്ടിലെ മൂന്ന് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു, കൂടാതെ  നിരവധി പേർക്ക് പരിക്കേറ്റെന്നും താലിബാൻ വക്താവ് അറിയിച്ചു.സ്വന്തം പ്രദേശത്തിൻ്റെയും പരമാധികാരത്തിൻ്റെയും ,സംരക്ഷണം അനിഷേധ്യമായ അവകാശമാണെന്നും പാകിസ്ഥാൻ്റെ ഭീരുത്വം നിറഞ്ഞ ഈ പ്രവൃത്തിക്ക് തങ്ങൾ ഉത്തരം നല്‍കാതെ വിടില്ലെന്നും താലിബാൻ വ്യക്തമാക്കി.

Tags :
46 killed in Pakistan airstrike in Afghanistan
Next Article