Film NewsKerala NewsHealthPoliticsSports

 തിരിച്ചടികൾ തുടങ്ങി ഹിസ്ബുള്ള ;ഇസ്രയേലിൽ  ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിൽ 7 കർഷകർ കൊല്ലപ്പെട്ടു 

10:38 AM Nov 01, 2024 IST | suji S

ഇസ്രായേലിൽ ഹിസ്ബുള്ളയുടെ വൻ റോകറ്റാക്രമണത്തിൽ 7 കർഷകർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 6പേരും വിദേശികളാണ്, എന്നാൽ മിസൈൽ അയച്ച ഹിസ്ബുള്ള കമാന്ററേ ഇസ്രായേൽ വധിച്ചു.ഈ ആക്രമണം  യുദ്ധത്തിന്റെ 392ാം ദിവസമാണ്  നടക്കുന്നത്. മെതുലയിലെ ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ ഇസ്രായേൽ പൗരനും മറ്റ് നാലുപേർ വിദേശികളുമാണ്.ലബനനിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് വടക്കൻ ഇസ്രായേലിലെ ഒലിവ് തോട്ടത്തിൽ പതിച്ചാണ് രണ്ട് പേർ മരിച്ചത്, ഇസ്രായേലിലുട നീളം ഒരു അരക്ഷിതാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.ഹിസ്ബുള്ള ഒരുപാട് റോക്കറ്റുകളാണ് ആപ്പിൾ തോട്ടങ്ങളിലും, കാർഷിക ഭൂമികളിലും തൊടുത്തുവിട്ടത്.

ശരിക്കും പറഞ്ഞാൽ ഇപ്പോൾ ഹിസ്ബുള്ള തിരിച്ചടിക്കാൻ തുടങ്ങിയോ എന്നാണ് നിഗമനങ്ങൾ.ഇസ്രായേലിന് വലിയ ഒരു തിരിച്ചടിയാണ് ഈ ആക്രമണം നൽകുന്നത്. ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രായേലും പറഞ്ഞു.

Tags :
Hizbullah's rocket attack in Israel
Next Article