ഇടതുമുന്നണിയോഗത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിന് സംരക്ഷണകവചം തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
ഘടകകക്ഷികളുടെ കടുത്ത സമ്മര്‍ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിന് സംരക്ഷണകവചം തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ.യും ആര്‍.ജെ.ഡി.യും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ യോഗത്തില്‍ നിലപാടെടുത്തു.
ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. നേതാക്കളെ കണ്ടത് രാഷ്ട്രീയപ്രശ്‌നമാണെന്നും അത് കാണാതെ പോകരുതെന്നും ഇരുകക്ഷികളും ശക്തമായി വാദിച്ചു. തൃശ്ശൂര്‍പ്പൂരം കലക്കിയതിന്റെ ഉത്തരവാദിത്വവും എ.ഡി.ജി.പി.ക്കാണെന്ന് ആക്ഷേപമുണ്ടെന്നകാര്യം എന്നാൽ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുമെന്ന മറുപടിയില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.