For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിൽ മനുവിന്റെ ഇടം കൈ കൊണ്ട് കമനീയമായ അയ്യപ്പചരിതം

10:52 AM Nov 18, 2024 IST | ABC Editor
ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിൽ മനുവിന്റെ ഇടം കൈ കൊണ്ട് കമനീയമായ അയ്യപ്പചരിതം

ശബരിമല സന്നിധാനത്തെ ജീവനുള്ള ചില ചുവർചിത്രങ്ങൾ ഉണ്ട്. ആ ചിത്രങ്ങൾ പത്തനാപുരം സ്വദേശി മനുവിന്റെ അതിജീവന കഥയും കൂടിയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം ശബരിമലയിൽ എത്തിയ മനു ഇന്ന് സന്നിധാനത്തെ താരമാണ്.
‘അഭയമായി അയ്യപ്പനുള്ളപ്പോൾ ഒന്നും ഒരു പരിമിതിയല്ലല്ലോ…’ ജന്മനാ മുട്ടിനു താഴെയില്ലാത്ത വലതു കൈ ഉയർത്തി മനു എന്ന നാൽപതുകാരൻ ഇത് പറയുമ്പോൾ ഇടം കൈ മനോഹര ചിത്രത്തിന്റെ അവസാന മിനുക്കുപണിയിലായിരുന്നു.

ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിലാണ് മനുവിന്റെ ഇടം കൈ കമനീയമായ അയ്യപ്പചരിതം രചിക്കുന്നത്. മണികണ്ഠനെ കാട്ടിൽ നിന്ന് കണ്ടെടുത്തതു മുതലുള്ള വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ആക്രിലിക് പെയിന്റുപയോഗിച്ച് വരയ്ക്കുന്നത്.ഒരാഴ്ച മുൻപ് സന്നിധാനത്തെത്തിയ ഇദ്ദേഹം നാലു ചിത്രങ്ങൾ പൂർത്തിയാക്കി. ദിവസം ഒന്നെന്ന നിലയിൽ 25 ചിത്രങ്ങൾ വരയ്ക്കും. ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുന്ന മനു കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ചിത്രരചന പഠിച്ചിട്ടുണ്ട്. പിന്നീട് വാഹനങ്ങൾക്ക് നമ്പർ എഴുതിക്കൊടുത്താണ് ജീവിച്ചു വന്നത്.

Tags :