വഖഫ് വിവാദ പരാമർശത്തെ ചൊല്ലിയുള്ള ചോദ്യം ചെയ്യൽ ഇഷ്ട്ടപെടാത്തതിനാൽ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തി; മന്ത്രി സുരേഷ് ഗോപി
വഖഫ് വിവാദ പരാമർശത്തെ ചൊല്ലിയുള്ള ചോദ്യം ചെയ്യൽ ഇഷ്ട്ടപെടാത്തതിനാൽ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് കിരാത് പരാമർശത്തിൽ മാധ്യമപ്രവര്ത്തകന്റെ ചോദ്യം ചെയ്യലാണ് മന്ത്രി സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. എന്നാൽ അതിനു ശേഷം ശേഷം മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തി സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും ഭീഷണി മുഴുക്കുവായിരുന്നു.
വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വഖഫ് ബോർഡിന്റെ പേര് പറയാതെയായിരുന്നു സുരേഷ് ഗോപി വിമർശിച്ചത്. ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല നാല് ആംഗലേയ ഭാഷയിൽ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്' എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.