Film NewsKerala NewsHealthPoliticsSports

നടൻ ഷാരൂഖ് ഖാനെ വധഭീഷണി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

11:50 AM Nov 12, 2024 IST | Abc Editor

നടൻ ഷാരൂഖ് ഖാനെ വധഭീഷണി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ, ഛത്തീസ്‌ഗഡിൽ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ഷാരൂഖിനെ ഇയാൾ ഭീഷണിപ്പെടുത്തിയത് റായ്പൂരിലുള്ള വീട്ടിൽ നിന്നാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫോൺ നമ്പർ ട്രേസ് ചെയ്ത പൊലീസ് ആദ്യമേ ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇയാൾ തയ്യാറായില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ബിഎൻഎസ് സെക്ഷൻ 308(4), 351(3)(4) എന്നീ വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

എന്നാൽ തനിക്കിതിൽ പങ്കില്ലെന്നാണ് മുഹമ്മദ് ഫൈസാൻ ഖാൻ വാദിക്കുന്നത്. തന്റെ ഫോൺ നവംബർ രണ്ടിന് കാണാതായെന്നും, തന്റെ ഫോൺ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും അയാൾ പോലീസിനോട് പരാതി പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം നവംബർ ഏഴിനാണ് ഷാരൂഖ് ഖാന് ഫോൺ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

Tags :
A person has been arrested in the case of making death threatsactor Shah Rukh Khan
Next Article