Film NewsKerala NewsHealthPoliticsSports

സാങ്കേതികമായ കാര്യങ്ങൾ പറഞ്ഞു തർക്കിക്കുന്നതിൽ യോജിപ്പില്ല; ചൂരൽമല- മുണ്ടക്കൈ പുനരധിവാസത്തിന് വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം വൈകാതെ ചേരും, മന്ത്രി കെ രാജൻ

01:59 PM Dec 11, 2024 IST | Abc Editor

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തിന് വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം വൈകാതെ ചേരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. വയനാട് പുനരധിവാസത്തിന് നൂറ് വീടുകള്‍ നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ കത്തിന് ഇതുവരെയും സംസ്ഥാനം മറുപടി നല്‍കിയില്ലെന്നാരോപിച്ചുള്ള സിദ്ധരാമയ്യയുടെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാങ്കേതികമായ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കുന്നതില്‍ യോജിപ്പില്ലാ, കത്തിനുള്ള മറുപടി ഉടൻ നൽകും മന്ത്രി കെ രാജൻ പറഞ്ഞു.

കര്‍ണാടകയുടെ പിന്തുണ സ്നേഹപൂര്‍വം ആവശ്യപ്പെടും. വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടന്‍ ചേരും. ഇത് വൈകാന്‍ കാരണം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണ്. ഈ പ്രശ്നത്തിന് വൈകാതെ പരിഹാരമുണ്ടാകും.സർക്കാർ ആരുമായും സംസാരിക്കാനുള്ള വതി കൊട്ടിയടച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും കൊട്ടിയോജിപ്പിച്ചാൽ മാത്രമേ വയനാട് പുനരധിവാസം നടപ്പിലാക്കാൻ പറ്റൂ മന്ത്രി കെ രാജൻ പറഞ്ഞു.

Tags :
houses for Churalmala-Mundakai rehabilitation will be held soonRevenue Minister K Rajan
Next Article