താര സംഘടനയായ അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാക്കനുള്ള തുടക്കം കുറിക്കുമെന്ന്; സുരേഷ് ഗോപി
താര സംഘടനയായ അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാക്കനുള്ള തുടക്കം കുറിക്കുമെന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് അമ്മ. ഇന്ന് കേരളപിറവി ദിനത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും നടത്തി.അമ്മ സംഘടന നല്ല രീതിയിൽ തന്നെ ഉയർന്നു വരും. അമ്മയിൽ പുതിയ കമ്മറ്റി ഉടൻ ഉണ്ടകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നും സുരേഷ് ഗോപി പറഞ്ഞു.കൂടാതെ രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന്‍ ധര്‍മ്മജനും പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു, അതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വക്കു കയും . കൂടാതെ വിവാദം കൂടുതൽ ശക്തമായതോടെ മോഹന്‍ലാല്‍ പ്രസിഡന്റ് ആയ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി രാജി വെക്കുകയും ചെയ്യ്തിരുന്നു, ഇപ്പോൾ വീണ്ടും അമ്മയിൽ പുതിയ കമ്മറ്റി രൂപീകരിക്കുകയാണ് സുരേഷ് ഗോപി.