Film NewsKerala NewsHealthPoliticsSports

സമരങ്ങളുടെ തീചൂളയിലൂടെ ഉയർന്ന് വന്ന നേതാവാണ് പിപി ദിവ്യ, സിപിഐഎം അടൂർ ഏരിയാ സമ്മേളനത്തിൽ പി പി ദിവ്യയെ അനുകൂലിച്ച് ഒരുവിഭാഗം

04:20 PM Dec 09, 2024 IST | Abc Editor

സിപിഐഎം അടൂർ ഏരിയാ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ അനുകൂലിച്ച് ഒരുവിഭാഗം.നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് ദിവ്യയെ നേരത്തെ പത്തനംതിട്ടയിൽ നിന്നുള്ള സിപിഐഎം നേതാക്കൾ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ ഏരിയാ സമ്മേളനത്തിൽ പി പി ദിവ്യയെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങൾ ഉയരുന്നത്. സമരങ്ങളുടെ തീചൂളയിലൂടെ ഉയർന്ന് വന്ന നേതാവാണ് ദിവ്യയെന്നും ,പത്തനംതിട്ട ജില്ലാ നേതൃത്വം ദിവ്യയെ മാധ്യമങ്ങൾക്ക് കൊത്തിപറിക്കാൻ ഇട്ടു കൊടുത്തെന്നുമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് അടൂർ ഏരിയാ സമ്മേളനത്തിൽ ഉയർന്നത്.

ജില്ലാ നേതൃത്വം ദിവ്യയെ പരസ്യമായി തള്ളി പറഞ്ഞതും, വിമർശിച്ചതും ശരിയായില്ലെന്നും പ്രതിനിധികൾ സമ്മേളനത്തിൽ പറഞ്ഞു.അതേസമയം കഴിഞ്ഞ ഒക്ടോബർ 15 നെ ആണ് എ ഡി എം നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്, നവീന്‍ ബാബുവിനായി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പി പി ദിവ്യ നടത്തിയ പരാമര്‍ശം ആത്മഹത്യക്ക് കാരണമായെന്നായിരുന്നു ആരോപണം.

Tags :
CPIM Adoor area meetingPP Divya
Next Article