Film NewsKerala NewsHealthPoliticsSports

ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു; രമ്യ ഹരിദാസ്

02:59 PM Nov 23, 2024 IST | Abc Editor

ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു, എന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോള്‍ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ പറയുന്നു. കൂടാതെ തന്നോടൊപ്പം തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുകയാണന്നും സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി പറയുകയാണെന്നും രമ്യ പറഞ്ഞു.

2021ലെ ഇടതുപക്ഷത്തിൻ്റെ 4000ത്തോളം വോട്ടുകളില്‍ മൂന്നിലൊന്ന് മാത്രമേ അവർക്ക് നേടാനായിട്ടുള്ളൂ. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാൽ ചേലക്കരയിൽഎൽ  ഡി എഫ് സ്ഥാനാര്ത്ഥി    യുആർ പ്രദീപാണ് വിജയിച്ചത്.

Tags :
LDF ChelakkaraRamya Haridas
Next Article