കേരളപ്പിറവി ദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂടാരം
മുഖ്യ മന്ത്രിയുടെ കേരളപ്പിറവി ദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ ഒരു കൂടാരം തന്നെയാണ് കാണപ്പെട്ടത്. മെഡലുകൾ ഏറ്റുവാങ്ങാൻ എത്തിയ പകുതിയോളം പേർക്ക് ലഭിച്ചത് ഈ അക്ഷര തെറ്റുകൾ കാണപ്പെട്ട മെഡലുകൾ ആയിരുന്നു. ഈ മെഡലുകളിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്. 264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.ഇങ്ങനൊരു പിഴവുകൾ നടന്നിട്ടും അത് കണ്ടെത്താനോ അല്ലെങ്കിൽ അതിനു പരിഹാരം കാണാനോ മുഖ്യ മന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിനെ കഴിഞ്ഞിരുന്നില്ല .
മുഖ്യ മന്ത്രിയുടെ വിതരണം ചെയുന്ന പൊലീസ് മെഡലുകളിൽ എ ഡി ജി പി അജിത്കുമാറിനും ഒരു മെഡൽ പ്രഖ്യാപിച്ചിരുന്നു, എന്നാൽ പി വി അൻവറിന്റെ ആരോപണം ഉയർന്നു നിൽക്കുന്ന സമയത്തു അങ്ങനൊരു മെഡൽ നൽകേണ്ട എന്ന് ഡി ജി പി അഭ്യർത്ഥിച്ചു.