Film NewsKerala NewsHealthPoliticsSports

കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി  ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണർ ആയി സ്വയം മാറുന്നു, ബിനോയ് വിശ്വം

04:50 PM Nov 11, 2024 IST | Abc Editor

കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി  ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണർ ആയി സ്വയം മാറുന്നു, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ,ഭ്രാന്തമായ മുസ്ലീം വിരോധത്തിന്റെയും ,കപടമായ ക്രിസ്ത്യന്‍ സ്‌നേഹത്തിന്റെയും ,ഭാഷയാണ് ഇപ്പോൾ കേന്ദ്ര മന്ത്രിയിലൂടെ ബിജെപി പുറത്തു വിടുന്നതെന്നും ബിനോയ് വിശ്വം വിമർശിച്ചു. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്.

എൽ ഡി എഫ് നയം തന്നെ മുനമ്പത്തെ ഒരാളെപ്പോലും ഇറക്കി വിടില്ലെന്നതാണ് . നിയമപരമായും ഭരണപരമായും സാമൂഹികമായും അതിനുള്ള വഴികളാണ് ഗവണ്‍മെന്റ് ആരായുന്നത്. ആ പരിശ്രമങ്ങളെ അട്ടിമറിക്കാനും മുസ്ലീം , ക്രിസ്ത്യന്‍ സ്പര്‍ദ്ധ കുത്തിവയ്ക്കാനുമാണ് ബിജെപി പാടുപെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതൊന്നും അറിയാതെയാണ് അവരുടെ കെണിയില്‍ തലവയ്ക്കുകയാണ് ക്രിസ്തീയ മത മേധാവികള്‍,അവർ സുവിശേഷ പ്രചാരകനായ ഗ്രഹാം സ്റ്റെയ്ന്‍സിനേയും, ഫാദര്‍ സ്റ്റാന്‍സ്വാമിയേയും മറന്നു പോകരുതെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.

Tags :
Binoy VishwamMinister Suresh Gopi
Next Article