ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങൾ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
04:44 PM Nov 14, 2024 IST | ABC Editor
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങൾ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലെ ദർഭംഗയിലാണ് സംഭവം.
വേദിയിലേക്ക് കയറിവരുന്ന നിതീഷിനോട് തന്റെ സമീപത്തെ കസേരയിൽ ഇരിക്കാൻ മോദി ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. എന്നാൽ നിതീഷ് പെട്ടെന്ന് പ്രധാനമന്ത്രിയുടെ പദങ്ങൾ തൊടാൻ ശ്രമിച്ചു. ഉടനെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ മോദി നിതീഷിനെ തടയുന്നതും പിന്നീട് ഹസ്തദാനം ചെയ്ത ശേഷം നിതീഷ് മോദിക്ക് സമീപം ഇരിക്കുന്നതുമാണ് ദൃശ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരികുന്നത്.
ഇത് ആദ്യമായല്ല മോദിയുടെ കാലിൽ വീഴാൻ നിതീഷ് ശ്രമിക്കുന്നത്. ജൂണിൽ പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന പരിപാടിക്കിടെ മോദിയുടെ കാലിൽ തൊടാൻ നിതീഷ് ശ്രമിച്ചത് .