Film NewsKerala NewsHealthPoliticsSports

എല്ലാവരുംകൂടി കാറിൽ പോകേണ്ട കാര്യമുണ്ടോ? നടന്നാൽ പോരെ,റോഡിൽ സിപിഐഎം സമ്മേളനം നടത്തിയതിന് ന്യായികരിച്ചു എ വിജയരാഘവൻ

01:57 PM Dec 19, 2024 IST | Abc Editor

റോഡിൽ സിപിഐഎം സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കൂടി കാറിൽ പോകേണ്ട കാര്യമുണ്ടോ,നടന്നു പോയാൽ പോരെ എന്ന വാചകമാണ് എ വിജയരഘവൻ പറഞ്ഞത്.കാറുള്ളവർ കാറിൽ പോകുന്നതുപോലെ പാവപ്പെട്ടവർക്ക് ജാഥ നടത്താനുള്ള അവകാശവും അനുവദിച്ച് നൽകണ൦. പത്ത് മനുഷ്യനു പോകാൻ കുറച്ച് സ്ഥലം മതി, പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം?വിജയ രാഘവൻ പറഞ്ഞു.

പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ? ഏറ്റവും വലിയ കാർ പോകുമ്പോൾ അത്രയും സ്ഥലം പോയില്ലേ. 25 കാർ പോകുമ്പോൾ 25 ആളെ പോകുന്നുള്ളൂ എന്നതാണ് സത്യം. കാർ എടുത്ത് അമ്മായിഅമ്മയെ കാണാൻ പോകുകയാണ് ചിലർ. സല്ലപിച്ച് വർത്തമാനം പറഞ്ഞാണ് പോകുന്നത്. അത്യാവശ്യത്തിനുള്ള കാർ യാത്രയൊക്കെ കുറവായിരിക്കുമെന്ന് എ വിജയരാഘവൻ പറഞ്ഞു. കാർ ഉള്ളവൻ കാറിൽ പോകുന്നതു പോലെ തന്നെ, പാവങ്ങൾക്ക് ഒരു ജാഥ നടത്താനുള്ള അവകാശം അനുവദിച്ച് നൽകണമെന്ന് അഭ്യർഥിക്കുകയാണ്. ചിലർ ഇറങ്ങിയിരിക്കുകയാണ്. എന്തിനാണ് ജാഥ നടത്തുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. സിപിഎം പ്രവർത്തിക്കുന്നത് സോഷ്യലിസം സ്ഥാപിക്കുന്നതിനാണ്. ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത ലോകം സൃഷ്ടിക്കാൻ വിജയരാഘവൻ പറഞ്ഞു. സമൂഹത്തിന്റെ പൊതുബോധത്തെ പുരോഗമനപരമായി പരിവർത്തനം ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ കലരുന്നതു കൂടിയാണ് കമ്യൂണിസ്റ്റ് സമ്മേളനങ്ങൾ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :
A VijayaraghavanCPIM meeting on the road
Next Article