For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ജീവിതത്തെ ആസ്‌പദമാക്കി വെബ് സീരിസ് പ്രഖ്യാപിച്ചു 

12:50 PM Oct 19, 2024 IST | suji S
കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ജീവിതത്തെ ആസ്‌പദമാക്കി വെബ് സീരിസ് പ്രഖ്യാപിച്ചു 

കുറ്റവാളി ലോറൻസ് ബിഷ്‌ണോയ്‌യുടെ ജീവിതത്തെ ആസ്‌പദമാക്കി വെബ് സിരീസ് പ്രഖ്യാപിച്ചു, ജാനി ഫയർ ഫോക്സ് പ്രൊഡക്ഷൻ ഹൗസ്. ലോറൻസ്- എ ഗ്യാങ്സ്റ്റർ സ്റ്റോറി എന്ന പേരിലായിരിക്കും ഈ വെബ് സിരീസ് എത്തുക. ഈ തലക്കെട്ടിന് ഇന്ത്യൻ മോഷൻ പിക്ചേഴ്‌സ് അസോസിയേഷന്റെ അനുമതി ലഭിക്കുകയും ചെയ്യ്തു.ഒരു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ മകനില്‍ നിന്ന് അന്തര്‍ദേശീയ തലത്തില്‍ കുപ്രസിദ്ധി നേടിയ ഗ്യാങ്സ്റ്റര്‍ എന്ന നിലയിലേക്ക് എത്തിയ ലോറന്‍സ് ബിഷ്ണോയിയുടെ മാറ്റത്തെ ആസ്പദമാക്കിയാണ് ഈ സിരീസ്.

എന്നാൽ ലോറന്‍സ് ബിഷ്ണോയി ആയി സ്‌ക്രീനിനെ മുന്നിലെത്തുന്നത് ആരാണെന്നുള്ള കൗതുകത്തിലാണ് സിനിമാപ്രേമികള്‍ എല്ലാവരും. അതേസമയം ദീപാവലിക്ക് ശേഷം ഈ വെബ് സിരീസിന്‍റെ ഫസ്റ്റ് ലുക്കും, കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ആരെന്നതും പുറത്തുവിടുംഎന്നും അണിയറപ്രവർത്തകർ പറയുന്നു.

Tags :