Film NewsKerala NewsHealthPoliticsSports

'പുഷ്‌പാ 2' വിന്റെ റിലീസിനിടെ തിക്കിലും,തിരക്കലിലും പെട്ട് ഒരു സ്ത്രീ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം

09:51 AM Dec 05, 2024 IST | Abc Editor

ഹൈദരാ ബാദിൽ 'പുഷ്‌പാ 2' വിന്റെ റിലീസിനിടെ തിക്കിലും,തിരക്കലിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരം.കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. സന്ധ്യ തീയറ്ററിന് മുന്നില്‍ പൊലീസും ഫാന്‍സും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ദില്‍സുഖ്‌നഗര്‍ സ്വദേശിയായ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 39 വയസുകാരിയായ രേവതിയുടെ കുട്ടിയ്ക്കും ഗുരുതരമായി പരുക്കേറ്റിറ്റുട്ടുണ്ട്, കുട്ടി ചികിത്സയിലാണെന്നുമാണ് വിവരം.

ഇങ്ങനൊരു ദുരന്തത്തിന് കാരണം  10.30ന് പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുന്‍ വരുന്നുവെന്ന് കേട്ട് ആരാധകര്‍ തിയറ്ററില്‍ തടിച്ചുകൂടിയപ്പോഴാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണ രേവതിയ്ക്ക് സിപിആര്‍ ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരിക്കുകയായിരുന്നു. ആളുകള്‍ അല്ലു അര്‍ജുന് തൊട്ടടുത്തെത്താന്‍ തിരക്കുകൂട്ടിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു.

Tags :
'Pushpa 2' movieA woman died in a stampede during the release of 'Pushpa 2Actor Allu arjun
Next Article