Film NewsKerala NewsHealthPoliticsSports

മുസ്ലിം വിഭാഗങ്ങളിൽ തീവ്രവാദ ചിന്ത വളർത്താൻ അബ്ദുൽ നാസർ മഅ്ദനി നല്ലൊരു പങ്കുവഹിച്ചു; പി ജയരാജൻ

11:51 AM Oct 25, 2024 IST | suji S

സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങളിൽ തീവ്രവാദ ചിന്ത വളർത്താൻ അബ്ദുൽ നാസർ മഅ്ദനി നല്ലൊരു പങ്കുവഹിച്ചു സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ പറയുന്നു. ബാബരി മസ്ജിദ് തകർച്ചയ്ക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അബ്ദുൽ നാസർ മഅ്ദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണവും , പര്യടനവും മുസ്ലിം വിഭാഗത്തിൽ തീവ്രവാദ ചിന്ത വളർത്താൻ കഴിഞ്ഞു എന്നാണ് പി ജയരാജൻ ചൂണ്ടിക്കാട്ടുന്നത്. മഅ്ദനി ഇങ്ങനെ അതിവൈകാരികമായ പ്രസംഗ൦ നടത്തി ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചു, ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി ജയരാജൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ' കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലാണ് പി ജയരാജൻ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. മഅ്ദനി  സ്വകാര്യ സായുധ സുരക്ഷാ ഭടൻമാർക്കൊപ്പം നടത്തിയ പര്യടനം മുസ്ലിം യുവാക്കൾക്കിടയിൽ ആർഎസ്എസിനെ പ്രതിരോധിക്കാനുള്ള വഴികൾ ആരായുന്നതിലേക്ക് നയിച്ചു,

90 ൽ മഅ്ദനിയുടെ നേതൃത്വത്തിൽ ആർഎസ്എസിനെ അനുകരിച്ചുകൊണ്ടുള്ള ഇസ്ലാമിക് സേവക് സംഘം രൂപീകരിക്കുകയും ചെയ്യ്തു എന്നും പി ജയരാജൻ പറഞ്ഞു. അതേസമയം ഒക്ടോബർ 26 ശനിയാഴ്ച കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കാൻ പോകുന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

Tags :
Abdul Nasr MadaniP Jayarajanpromoting terrorist thinking among Muslim groups
Next Article