കൊടകര കുഴൽപ്പണ കേസിൽ തന്റെ കൈകൾ ശുദ്ധം; അങ്ങനെ തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും,കെ സുരേന്ദ്രൻ
കൊടകര കുഴൽപ്പണ കേസിൽ തന്റെ കൈകൾ ശുദ്ധം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നു, അങ്ങനെ തെളിഞ്ഞാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നും സുരേന്ദ്രൻ പറയുന്നു. താൻ ഏതന്വേഷണവും നേരിടാൻ തയാറാണ്, അതിനുള്ള ആത്മവിശ്വാസവുമുണ്ട്, ഇത് ബി ജെ പി യുടെ മുന്നേറ്റത്തിന് ഉള്ള അമ്പരപ്പാണ് കാണുന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശിന് സിപിഎം സാമ്പത്തിക സഹായം ചെയ്തു. എംകെ കണ്ണന്റെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്.
ഇതിനു പിന്നിൽ വിഡി സതീശനും ഉണ്ട്. ധർമരാജൻ ഷാഫിക്ക് പണം നൽകിയെന്നും പറഞ്ഞ് കോൺഗ്രസുകാർ വിളിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. പിണറായിക്കും വിഡി സതീശനും വലിയ തിരിച്ചടി ഉണ്ടാകും. വോട്ടെണ്ണി കഴിഞ്ഞാൽ മുന്നണി ഘടന തന്നെ മാറും. അതിന്റെ വെപ്രാളമാണ് ഇപ്പോൾ കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.