For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മുനമ്പം നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി

05:28 PM Oct 31, 2024 IST | Sruthi S
മുനമ്പം നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി

മുനമ്പം നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി.  വഖബ് അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖാപിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്, സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എം വിഷ്ണു, ജില്ലാ സെക്രട്ടറി എം. എസ് വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരപന്തൽ സന്ദർശിക്കുകയും പൂർണമായും സമരത്തിനൊപ്പം നിലകൊള്ളുമെന്ന് അറിയിക്കുകയും ചെയ്തു.

1954-ലെ വഖഫ് നിയമം വരുന്നതിന് മുൻപ് ഫാറൂഖ് കോളേജ് മാനേജ്മെൻ്റിൽ നിന്ന് പൂർവികർ വാങ്ങിയ ഭൂമി വഖഫിന്റെയാണെന്നാണ് അവകാശവാദം. ഈ വാദം ഉന്നയിക്കുന്നതിനെതിരെയാണ് മുനമ്പം ജനത പ്രതിഷേധം സംഘടിപ്പിക്കുന്നത്.

വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ദേശവാസികൾക്ക് നീതി നൽകണമെന്നും അത് നടപ്പിലാക്കാൻ വിദ്യാർത്ഥി സമൂഹം പോരാടുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് പറഞ്ഞു.

Tags :