Film NewsKerala NewsHealthPoliticsSports

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ കാര്‍ ഇടിച്ചുകയറി അപകടം , മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

03:44 PM Dec 13, 2024 IST | Abc Editor

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ കാര്‍ ഇടിച്ചുകയറി അപകടം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തിൽ മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.അപകടം മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിന് സമീപമാണ് ഉണ്ടായത്. വിദ്യാർത്ഥികളുടെ പരിക്ക് അത്ര ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം. പരിക്കേറ്റ രണ്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. ഇന്നലെ പാലക്കാട് ലോറി പാഞ്ഞുകയറി നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് പൊന്നാനയിൽ കാര്‍ നിയന്ത്രണം വിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. കാറിന് അധികം വേഗതയിലാത്തതിനാലാണ് വലിയ അപകടം.

Tags :
Accident among school students in Malappuram
Next Article