For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പാലക്കാട് പനയംപാടത്ത് അപകടം; സിമിന്റെ ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം, മരിച്ച നാല് വിദ്യാർത്ഥികളുടെ സംസ്‌കാരം നാളെ, ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

10:05 AM Dec 13, 2024 IST | Abc Editor
പാലക്കാട് പനയംപാടത്ത് അപകടം  സിമിന്റെ ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം  മരിച്ച നാല് വിദ്യാർത്ഥികളുടെ സംസ്‌കാരം നാളെ  ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട് പനയംപാടത്തെ അപകടത്തിനിടയാക്കിയ സംഭവം സിമെന്റ് ലോറി മറിഞ്ഞു മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം. മറ്റൊരു ലോറിയിൽ ഇടിച്ച് ലോറി നിയന്ത്രണം വിട്ട് കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. അപകടകരണം വണ്ടിയുടെ വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നി​ഗമനം.ഈ സംഭവത്തിൽ ലോറി ഡ്രൈവറായ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു, അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെ സംസ്കാരം നാളെ നടക്കപെടും. ലോറി ഡ്രൈവറെ ആശുപത്രിയിൽ നിന്ന് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അപകടത്തിൽപ്പെട്ട മറ്റൊരു വാഹനം മഹാരാഷ്ട്ര രജിസ്ട്രേഷനിൽ ഉള്ളത്. ഈ വാഹനത്തിൻറെ ഡ്രൈവറും, വാഹനവും കല്ലടിക്കോട് പോലീസ് കസ്റ്റഡിയിൽ.എന്നാൽ വണ്ടിയുടെ ക്ലീനർ വർഗീസ് ചികിത്സയിൽ തുടരുകയാണ്.ജോയിന്റ് ആർടിഒ എൻ . എ മോറിസ് നാളെ പ്രാഥമിക റിപ്പോർട്ട് നൽകും. വാഹനം ഓടിച്ചവർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജോയിന്റ് ആർടിഒ പറഞ്ഞു.നാലു വിദ്യാർത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിക്കും. കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ ആയിരിക്കും പൊതുദർശനം. ശേഷം തുപ്പനാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ അടക്കംചെയ്യും.

Tags :