Film NewsKerala NewsHealthPoliticsSports

പാലക്കാട് പനയംപാടത്ത് അപകടം; സിമിന്റെ ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം, മരിച്ച നാല് വിദ്യാർത്ഥികളുടെ സംസ്‌കാരം നാളെ, ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

10:05 AM Dec 13, 2024 IST | Abc Editor

പാലക്കാട് പനയംപാടത്തെ അപകടത്തിനിടയാക്കിയ സംഭവം സിമെന്റ് ലോറി മറിഞ്ഞു മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം. മറ്റൊരു ലോറിയിൽ ഇടിച്ച് ലോറി നിയന്ത്രണം വിട്ട് കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. അപകടകരണം വണ്ടിയുടെ വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നി​ഗമനം.ഈ സംഭവത്തിൽ ലോറി ഡ്രൈവറായ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു, അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെ സംസ്കാരം നാളെ നടക്കപെടും. ലോറി ഡ്രൈവറെ ആശുപത്രിയിൽ നിന്ന് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അപകടത്തിൽപ്പെട്ട മറ്റൊരു വാഹനം മഹാരാഷ്ട്ര രജിസ്ട്രേഷനിൽ ഉള്ളത്. ഈ വാഹനത്തിൻറെ ഡ്രൈവറും, വാഹനവും കല്ലടിക്കോട് പോലീസ് കസ്റ്റഡിയിൽ.എന്നാൽ വണ്ടിയുടെ ക്ലീനർ വർഗീസ് ചികിത്സയിൽ തുടരുകയാണ്.ജോയിന്റ് ആർടിഒ എൻ . എ മോറിസ് നാളെ പ്രാഥമിക റിപ്പോർട്ട് നൽകും. വാഹനം ഓടിച്ചവർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജോയിന്റ് ആർടിഒ പറഞ്ഞു.നാലു വിദ്യാർത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിക്കും. കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ ആയിരിക്കും പൊതുദർശനം. ശേഷം തുപ്പനാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ അടക്കംചെയ്യും.

Tags :
Accident at Palakkad Panayampadadead students will be cremated tomorrow
Next Article