For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിൽ ശബരിമല തീർത്ഥാടകന് അപകടം

10:06 AM Dec 20, 2024 IST | ABC Editor
നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിൽ ശബരിമല തീർത്ഥാടകന് അപകടം

നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിൽ ശബരിമല തീർത്ഥാടകന് അപകട മരണം .ശബരിമല തീർത്ഥാടകൻ ബസ് തട്ടിയാണ് മരണം സംഭവിച്ചത് .തമിഴ്‌നാട് സ്വദേശിയായ ഗോപിനാഥ് ആണ് മരിച്ചത്. തമിഴ് നാട് തിരുവള്ളൂർ ജില്ല സ്വദേശിയാണ് ഗോപിനാഥ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തത് അപകടത്തതാണ് മരണത്തിനു കാരണമായത്.

മരിച്ച ഗോപിനാഥ് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശിയാണെന്നും പൊലിസ് പറഞ്ഞു. യുവാവിന്റെ മൃതദേഹം നിലയ്ക്കിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ശബരിമലയിൽ തീര്‍ത്ഥാടകന് കുഴഞ്ഞുവീണ് മരണമുണ്ടായി . തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ ആണ് മരിച്ചത്. മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.സുരക്ഷാ സന്നാഹങ്ങൾ സജ്ജമാണെങ്കിലും വിരളമായി ശബരിമലയിൽ അപകടം സംഭവിക്കുകയാണ് .

ഇതിനിടെ, ശബരിമലയിൽ ഇന്നലെ മാത്രം 88,561 ഭക്തജനങ്ങൾ ദർശനം നടത്തി. ഇന്ന് രാവിലെയും നല്ല തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്ന് ഇതുവരെ 34,513 ഭക്തർ മലകയറി. എരുമേലി കാനനപാത വഴി എത്തുന്ന ഭക്തർക്ക് ഇന്നുമുതൽ വാവർ നട വഴി ദർശനത്തിന് സൗകര്യം ഉണ്ടാകും.

Tags :