കോൺഗ്രസിൽ മുഖ്യ മന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തല, വെള്ളാപ്പള്ളി നടേശൻ പറയുന്നു
കോൺഗ്രസിൽ മുഖ്യ മന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവിനെക്കാൾ യോഗ്യൻ രമേശ് ചെന്നിത്തലയാണ്, കാരണം എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിക്കുന്നത് വെള്ളാപ്പള്ളി പറയുന്നു, ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്എൻഡിപിയും രമേശ് ചെന്നിത്തലയും തമ്മിൽ കടലും കടലാടിയും പോലുള്ള ബന്ധമാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. അതേസമയം അദ്ദേഹം എൻഎസ്എസുമായി സഹകരിച്ചിട്ട് യാതൊരു ഗുണവുമില്ലെന്നും , കാരണം താക്കോൽ സ്ഥാനത്ത് ആര് വന്നിട്ടും കാര്യമില്ല അതിന് താക്കോൽ കിട്ടിയിട്ട് വേണ്ടേ. 5 പേർ താക്കോലിനായി പിന്നിൽ നടക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല 11 വർഷത്തെ ഇടവേളക്ക് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്.തൊട്ടുപിന്നാലെ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാരാമൺ കൺവനിൽ പ്രസംഗിക്കാൻ ക്ഷണം ലഭിച്ചു .കോൺഗ്രസ് നഷ്ടപ്പെട്ട സാമുദായിക പിന്തുണ തിരിച്ച് പിടിക്കുന്നതിൻെറ സൂചനയായാണ് ഈ രണ്ട് ക്ഷണങ്ങളെന്നും വിലയിരുത്തപ്പെടുന്നത്.