For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ക്ഷേമ പെൻഷൻ തട്ടിപ്പ്; കൂടുതൽ ജീവനക്കാർക്കെതിരെ നടപടി,പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്

09:45 AM Dec 24, 2024 IST | Abc Editor
ക്ഷേമ പെൻഷൻ തട്ടിപ്പ്  കൂടുതൽ ജീവനക്കാർക്കെതിരെ നടപടി പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്

ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ഇങ്ങനെ അനധികൃതമായി പണം കൈപ്പറ്റിയ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. പെൻഷൻ തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിം​ഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്.ഈ രീതിയിൽ അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി നേരത്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ ഇങ്ങനെ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിത്തി മുന്നോട്ട് പോകാനാണ്  തീരുമാനം. അതേസമയം അനര്‍ഹരിലേക്ക് പെൻഷനെത്തുന്നതിൽ സർക്കാർ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

Tags :