Film NewsKerala NewsHealthPoliticsSports

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി നടന്റെ അഭിഭാഷകൻ

10:20 AM Dec 14, 2024 IST | Abc Editor

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. 'പുഷ്പ-2' റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം നടനെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ഇപ്പോൾ ജയിൽ മോചിതനായിരിക്കുകയാണ്. ചഞ്ചൽഗുഡ ജയിലിൽ നിന്നാണ് നടൻ അല്ലു അർജുൻ പുറത്തിറങ്ങിയ്ത. പിൻവശത്തെ ഗേറ്റിലൂടെയാണ് നടൻ പുറത്തിറങ്ങിയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി നടന്റെ അഭിഭാഷകൻ ആരോപിച്ചു. കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു.

എന്നാൽ ജാമ്യ ഉത്തരവിന്റെ പകർപ്പ് വൈകിയതിനാൽ ജയിലിൽ കഴിയേണ്ടി വരികയായിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും കോടതിയുത്തരവിന്റെ പകർപ്പ് ലഭിക്കാത്തതിനെ തുടർന്ന് അല്ലു സ്റ്റേഷനിൽ തുടരുകയായിരുന്നു. അല്ലുവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ന​ഗരത്തിൽ ആരാധകർ പ്രതിഷേധവമായി രംഗത്ത് എത്തിയിരുന്നു. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യക്തിപരമായിപ്പോലും പ്രതിഷേധങ്ങൾ ഉണ്ടായി. ഭരണ പരാജയം മറച്ചുവെക്കാനായി ഒരു നടനെ ജയിലിൽ അടയ്ക്കുന്നു എന്നതടക്കമുള്ള വിമർശനമാണ് ഉയരുന്നത്. എന്നാൽ രേവന്ത് റെഡ്ഢി എല്ലാവർക്കും ഒരേ നിയമം എന്നായിരുന്നു പ്രതികരിച്ചത്.

Tags :
Actor Allu arjunReleased From Jail
Next Article