For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നടൻ ബൈജു മദ്യ ലഹരിയിൽ ഓടിച്ച കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; എന്നാൽ വൈദ്യപരിശോധനക്ക് തയ്യാറകാതെ നടൻ 

09:53 AM Oct 14, 2024 IST | suji S
നടൻ ബൈജു മദ്യ ലഹരിയിൽ ഓടിച്ച കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു  എന്നാൽ വൈദ്യപരിശോധനക്ക് തയ്യാറകാതെ നടൻ 

നടൻ ബൈജു മദ്യ ലഹരിയിൽഅമിത വേഗത്തിൽ  ഓടിച്ച കാർ ഒരു സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. സംഭവം കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം ജംക്ഷനിൽ വെച്ചായിരുന്നു ഈ അപകടം നടന്നത്. അപകടത്തിൽ യാത്രക്കാരനെ നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നടൻ വൈദ്യപരിശോധനക്ക് രക്ത സാമ്പിളിൾ കൊടുക്കാൻ തയ്യാറാകുന്നില്ല . അതിനെ തുടർന്ന് ഡോക്ടർ നടൻ മദ്യപിച്ചിട്ടുണ്ടെന്നും മദ്യത്തിന്റെ ദുർഗന്ധം ഉണ്ടെന്നും , വൈദ്യപരിശോധനക്ക് രക്തസാമ്പിൾ നല്കാൻ തയ്യറാകുന്നില്ല എന്നും മെഡിക്കൽ റിപ്പോർട്ട് തയ്യാറക്കി പൊലീസിന് ഏൽപ്പിച്ചു.

മ്യുസിയം പോലീസ് ആണ് നടന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. പോലീസ് ബൈജുവിനെതിരെ  കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്. മ്യൂസിയം സ്റ്റേഷനിൽ എത്തിച്ചപ്പോൾ ബൈജുവിനെ ബ്രെത് അനലൈസർ പരിശോധനക്ക് വിധേയനാകിയിരുന്നു. ഇതു പോസിറ്റീവ് ആയതോടെയാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്, എങ്കിലും ഈ പരിശോധനക്ക് നല്ല പിൻബലം കൊടുക്കാൻ കഴിയില്ല.എന്നാൽ നടൻ വൈദ്യപരിശോധനക്ക് തയ്യാറയില്ലെന്നും, മദ്യ മണം ഉണ്ടെന്നുമുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്നുമുള്ള സി ഐ യുടെ നിർദേശ൦ ആണ് ഇപ്പോൾ പോലീസ് നടന്റെ പേരിൽ കേസെടുത്തിരിക്കുന്നത്

Tags :