മനുഷ്യന്റെ ഓരോ യോഗം; കഴിഞ്ഞയാഴ്ച്ച ശരിക്കുമുള്ള പോലീസ് ജീപ്പിൽ , എന്ത് മാറ്റമിത്, പോലീസ് വേഷത്തിൽ നടൻ ബൈജു
പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് നടന്‍ ബൈജു സന്തോഷ്. സിനിമാ സെറ്റില്‍ നിന്നും പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന ഒരു വിഡിയോ ആണ് ബൈജു പങ്കുവച്ചത്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച കേസുമായി ബന്ധപ്പെട്ട് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വലിയ വാർത്തയായി എത്തിയിരുന്നു .
ആ വാർത്തയുടെ സംഭവുമായി ബന്ധപ്പെടുത്തിയായിരുന്നു നടന്റെ ഈ റീല്‍ വീഡിയോ. ”കഴിഞ്ഞ ഞായറാഴ്ച്ച ശരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി, ഈ ഞായറാഴ്ച്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്, മനുഷ്യന്റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും” എന്നാണ് റീല്‍ വീഡിയോയിലെ ബൈജുവിന്റെ മാസ്സ് ഡയലോഗ്.
അതേസമയം തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് നടൻ ബൈജുവിന്റെ കാർ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.