For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ലൈംഗികാതിക്രമ കേസിൽ നടൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം, പദ്‌മശ്രീ നൽകി ആദരിച്ചയാളാണ് നടനെന്നും കോടതി

02:40 PM Dec 11, 2024 IST | Abc Editor
ലൈംഗികാതിക്രമ കേസിൽ നടൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം  പദ്‌മശ്രീ നൽകി ആദരിച്ചയാളാണ് നടനെന്നും കോടതി

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് നടനെ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇങ്ങനൊരു സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ജാമ്യം അനുവദിച്ചത്.കൂടാതെ പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സുണ്ടെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ  ലൈംഗികാതിക്രമ ആരോപണത്തിൽ  കേസെടുത്തത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിക്രമിച്ചു എന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നടൻ ബാലചന്ദ്ര മേനോൻ വാദിച്ചത്. അതേസമയം നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇപ്പോൾ ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

Tags :