ശബരി മലയിൽ നടൻ ദിലീപ് വി ഐ പി പരിഗണനയിൽ ദർശനം നടത്തി; വിമർശനവുമായി ഹൈ കോടതി
02:19 PM Dec 06, 2024 IST | Abc Editor
ശബരി മലയിൽ നടൻ ദിലീപ് വി ഐ പി പരിഗണനയിൽ ദർശനം നടത്തി, വിമർശനവുമായി ഹൈ കോടതി രംഗത്ത് എത്തി. ഈ വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോർഡിനോട് ഇതിന്റെ വിശദീകരണം തേടി. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു,ദിലീപ് വ്യാഴ്ച്ചയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. ക്യു ഒഴിവാക്കി നടൻ പോലീസിനൊപ്പം ആയിരുന്നു ദർശനം നടത്തിയത്, ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
രാത്രി നട അടയ്‌ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദിലീപ് ദർശനം നടത്തിയിരുന്നത് , ഹരിവരാസനം പൂർത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോൾ പരിശോധിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു.