Film NewsKerala NewsHealthPoliticsSports

തന്നെ ഇനിയും ഉലക നായകൻ എന്ന വിളിക്കരുത് നടൻ കമൽ ഹാസൻ 

03:56 PM Nov 11, 2024 IST | Abc Editor

തന്നെ ഇനിയും ഉലക നായകൻ എന്ന വിളിക്കരുത് നടൻ കമൽ ഹാസൻ പറയുന്നു. ‘ഉലകനായകന്‍’ ഉള്‍പ്പെടെ ഒരു വിളിപ്പേരും തനിക്ക് വേണ്ടി ഉപയോഗിക്കരുത്. ഇംഗ്ലീഷിലും തമിഴിലും എഴുതിയ ഒരു നീണ്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിളിപ്പേരുകളിലൂടെയുള്ള സ്‌നേഹത്തെയും ബഹുമാനത്തെയും താന്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും, ഒരു കലാകാരനെ ഒരിക്കലും കലയ്ക്ക് മുകളില്‍ ഉയര്‍ത്താന്‍ പാടില്ലാ അതാണ് തന്റെ വിശ്വാസമെന്നും കമൽ ഹാസൻ പറയുന്നു.

നിരവധി കലാകാരന്മാരുടെയും, സാങ്കേതിക വിദഗ്ധരുടെയും ,പ്രേക്ഷകരുടെയും സംഭാവനകളാല്‍ രൂപപ്പെട്ട കൂട്ടായ സൃഷ്ടിയാണ് സിനിമ. കമല്‍ഹാസന്‍, കമല്‍, കെഎച്ച് എന്നിങ്ങനെ ലളിതമായി വിളിക്കാനാണ് നടന്റെ അഭ്യർഥന. ഈ കാര്യം ആരാധകരും മാധ്യമങ്ങളും സഹപ്രവര്‍ത്തകരും രാഷ്ട്രീയ അനുയായികളും മാനിക്കണമെന്നും അദ്ദേഹം പറയുന്നു.

Tags :
Kamal Haasan actor
Next Article