Film NewsKerala NewsHealthPoliticsSports

കുട്ടികൾക്കൊപ്പം മമ്മുകുട്ടി; ശിശുദിനത്തിൽ  കുട്ടികൾക്കൊപ്പം  സ്‌പെഷ്യൽ ചിത്രം പങ്കുവെച്ചു നടൻ മമ്മൂട്ടി 

12:22 PM Nov 14, 2024 IST | Abc Editor

ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള സ്പെഷ്യൽ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി. മൂന്നു കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ വിസ്മയ നടൻ. നടന്റെ ഫേസ് ബുക്ക് പേജിലാണ് ഇങ്ങനൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്, ഇപ്പോൾ ഈ ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നതും. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് ശിശുദിനാശംസകളുമായി എത്തുന്നത്.

ഈ ചിത്രത്തിന് താഴെ നിരവധി നല്ല കമെന്റുകളും എത്തുന്നുണ്ട്. നാലുകുട്ടികൾ, ഇതിലേതാ കുട്ടി 'കുട്ടികളിൽ കുട്ടിയായി മമ്മൂട്ടി, 'നാല് കുട്ടി അതിലൊരു കുട്ടി മമ്മുക്കുട്ടി', കുഞ്ഞുങ്ങളുടെ മനസുള്ള ഇമ്മിണി വലിയൊരാൾ അങ്ങനെ നിരവധി കമെന്റുകളാണ് ഈ ചിത്രത്തിന് താഴ് എത്തുന്നത്. സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന താരമാണ് മമ്മൂട്ടി. താരം പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

 

Tags :
Actor MammoottyChildren's Day
Next Article