പത്രത്തിൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യ്തു; പത്ര റിപ്പോർട്ടിൽ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപെട്ടു പത്ര റിപ്പോർട്ടിൽ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ രാജൻ. പത്രത്തിൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യ്തു, ഇതിനെതിരെ താൻ നിയമ നടപടി സ്വീകരിക്കുമെന്ന് നടൻ മണികണ്ഠൻ അറിയിച്ചു. സാമൂഹികമാധ്യമങ്ങളിൽ തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടൻ ഈ കാര്യം അറിയിച്ചിരിക്കുന്നത്. മലപ്പുറം എഡിഷനിലെ വാര്‍ത്തയിലായിരുന്നു ഇത്.അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍’ എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ചിത്രം നല്‍കിയിരിക്കുന്നത്.
കെ.മണികണ്ഠന് പകരം നല്‍കിയത് നടൻ മണികണ്ഠന്‍ ആചാരിയുടെ ചിത്രമാണ്.സോഷ്യൽ മീഡിയിൽ തെറ്റായ വാർത്ത നൽകിയതിനെതിരെ ധാരളം വിമർശനങ്ങൾ എത്തിയിരുന്നു അതിന് പിന്നാലെയാണ് നടൻ ഇപ്പോൾ ഈ വാർത്തയുമായി ബന്ധപെട്ടു പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുന്നത്. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്, എന്റെ സിനിമ തന്നെ ഇല്ലാതായേനെ ഇങ്ങനൊരു വാർത്ത നൽകിയത് കൊണ്ട് മണികണ്ഠൻ ആചാരി പറയുന്നു.