Film NewsKerala NewsHealthPoliticsSports

നടൻ മേഘനാഥൻ അന്തരിച്ചു 

09:43 AM Nov 21, 2024 IST | Abc Editor

നടൻ മേഘനാഥൻ(60 ) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്, ഇന്ന് പുലർച്ചയാണ് മരണം സ്ഥിതീകരിച്ചത് . പഴയ കാല നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ.

അതിനുശേഷം  പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളിൽ മേഘനാഥൻ  അഭിനയിച്ചു.  ചെങ്കോലിലെ കീരിക്കാടൻ സണ്ണിയിലൂടെയാണ് ശ്രദ്ധേയനായത്.  കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത മേഘനാഥൻ  പിന്നീട്  സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.  മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഷൊർണൂരിലുള്ള  വസതിയിൽ വെച്ച് നടത്തപെടുന്നതാണ്.

Tags :
Actor Meghanathan passed away
Next Article