നടൻ നിവിൻ പോളിക്കു കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് തെളിയുന്നു
05:41 PM Nov 06, 2024 IST | Anjana
ബലാത്സംഗക്കേസിൽ മലയാള നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസന്വേഷിച്ച കോതമംഗലം ഊന്നുകൽ പോലീസ്, നിവിൻ പോളിക്ക് ഈ കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് റിപ്പോർടട് മജിസ്‌ട്രേറ്റ് കോടതിയിലാണ് നൽകിയത്.
രക്ഷപ്പെട്ട യുവതിയുടെ മൊഴിയിൽ പറയുന്നതുപോലെ സംഭവം നടന്നതായി പറയപ്പെടുന്ന സ്ഥലത്ത് നിവിൻ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. കേസിൽ നിവിൻ പോളിയെ ആറാം പ്രതിയാക്കി. "ഞങ്ങൾ അദ്ദേഹത്തിൻ്റെ എമിഗ്രേഷൻ വിശദാംശങ്ങളും ക്രെഡിറ്റ് കാർഡ് ഇടപാട് രേഖകളും മറ്റ് യാത്രാ വിശദാംശങ്ളും
പരിശോദിച്ചു.ആരോപണങ്ങൾ സ്ഥിരീകരിക്കാത്തതിനാൽ പ്രതി പട്ടികയിൽ നിന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു എന്നും അന്വേഷണസംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.