For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ചില സീരിയലുകൾ എൻഡോസൾഫാനെക്കാൾ മാരകം, നടൻ പ്രേംകുമാറിന്റെ ഈ പരാമർശം പിൻവലിക്കണമെന്ന്,മന്ത്രി ഗണേഷ്‌കുമാർ

11:49 AM Dec 03, 2024 IST | Abc Editor
ചില സീരിയലുകൾ എൻഡോസൾഫാനെക്കാൾ മാരകം  നടൻ പ്രേംകുമാറിന്റെ ഈ പരാമർശം പിൻവലിക്കണമെന്ന് മന്ത്രി ഗണേഷ്‌കുമാർ

മലയാള സീരിയലുകളെ പറ്റി നടനു൦ , ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാർ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് നടനും മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാർ. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പരാമർശം, സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നും ഗണേഷ് കുമാർ ചോദിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് പ്രേംകുമാർ നടത്തിയ ഈ പരാമർശമാണ് ഇപ്പോൾ വിവാദമായത്.

ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു. അതേസമയം എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.എന്നാൽ നടൻ പ്രേം കുമാറിന്റെ ഈ വാക്കുകൾക്കാണ് കെ ബി ഗണേഷ്‌കുമാർ പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.

Tags :