Film NewsKerala NewsHealthPoliticsSports

നടൻ ഉണ്ണി മുകുന്ദന്റെ പവർ പെർഫോമൻസ്, വയലന്റ് ആക്ഷൻ പ്രേമികൾക്ക് ക്രിസ്‌തുമസ്‌ വിരുന്നായി 'മാർക്കോ' 

02:38 PM Dec 24, 2024 IST | Abc Editor

നടൻ ഉണ്ണി മുകുന്ദന്റെ പവർ പെർഫോമൻസ്, വയലന്റ് ആക്ഷൻ പ്രേമികൾക്ക് ക്രിസ്‌തുമസ്‌ വിരുന്നായി 'മാർക്കോ' ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, പ്രതികാരത്തിൻ്റെയും രക്തച്ചൊരിച്ചിലിൻ്റെയും ലോകത്തേക്കാണ് കാഴ്ചക്കാരെ സംവിധായകൻ ഹനീഫ് അദേനി തുടക്കം മുതൽ തന്നെ കൊണ്ടുപോകുന്നത്. ഓരോ സീനും കഴിയുമ്പോഴും ഇതിലും വലിയ വയലൻസ് ഒന്നും ഇനി വരാൻ പോകില്ലെന്ന് ചിന്തിച്ചിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് അതിലും വയലന്റായ സീനുകൾ നൽകുന്നതാണ് മാർക്കോയുടെ തീയറ്റർ അനുഭവം തന്നെ.

ഒരു മലയാളം എ-റേറ്റഡ് ചിത്രത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാമോ അതിലും ഒരു പടി മുകളിൽ നിൽക്കുന്ന ചിത്രമാണ് മാർക്കോ. അതിന് മേമ്പൊടി പകരാനായി രവി ബസ്രൂരിന്റെ മികച്ച പശ്ചാത്തലസം​ഗീതവും കൂടിച്ചേരുമ്പോൾ മലയാളത്തിൽ ഇന്ന് വരെ വന്നതിൽ എണ്ണം പറഞ്ഞ ഒരു മാസ്സ് വയലന്റ് ആക്ഷൻ സിനിമകളിലൊന്നായി മാറാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാർക്കോ' മലയാളത്തിലെ ആക്ഷൻ സിനിമകളിലെ ഒരു നാഴികക്കല്ലായി മാറും എന്നതിൽ സംശയമില്ല.

Tags :
Actor Unni MukundanActor Unni Mukundan's power performanceMarco movieviolent action movie
Next Article