Film NewsKerala NewsHealthPoliticsSports

രാഷ്ട്രീയ വിഷയങ്ങൾ തന്നെ ബാധിക്കാറുണ്ട് എന്നാൽ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, നടൻ വിജയ് സേതുപതി

10:37 AM Nov 28, 2024 IST | Abc Editor

രാഷ്ട്രീയ വിഷയങ്ങൾ തന്നെ ബാധിക്കാറുണ്ട് എന്നാൽ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, നടൻ വിജയ് സേതുപതി. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തോന്നാത്തവിധം സിനിമകൾ ചെയ്യണം.അതുപോലെ മലയാളത്തിൽ സിനിമകൾ ചെയ്യാൻ താല്പര്യവുമുണ്ട് നടൻ പറഞ്ഞു. മലയാള സിനിമ ചെയ്യാൻ നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ താൻ തീർച്ചയായും ചെയ്യുമെന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തെ പറ്റി സംസാരിക്കാറുണ്ട്. എല്ലാവരെയും പോലെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ബോധവാനാണ് എന്നും നടൻ പറഞ്ഞു.

കഥാപാത്രങ്ങൾ ഉൾകൊള്ളാൻ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ മനസിലേക്ക് കൊണ്ടുവരാറുണ്ട്. സിനിമകൾ വളരെ സൂക്ഷിച്ചു ചെയ്യണം. ചില സിനിമകൾ നടന്ന സംഭവത്തെ അടിസ്ഥാനം ആക്കിയുള്ളതാണ്. അപ്പോൾ വയലൻസ് വർധിക്കും. മലയാളികളോട് തനിക്ക് വലിയ താല്പര്യമാണ്, ഇപ്പോൾ നടന്റെ പുതിയ ചിത്രമാണ് 'വിടുതലൈ2', 'വിടുതലൈ 2' റൊമാന്റിക്ക് വിപ്ലവ സിനിമ ആയിരിക്കും. മാസും ക്ലാസും പ്രതീക്ഷിക്കാം. മഞ്ജു വാര്യർ കഥാപാത്രങ്ങളോട് ഇഴുകിചേരുന്ന ആളാണ്.

Tags :
Actor Vijay Sethupathipolitical issues
Next Article