ഇത് തീർത്തും ഗൂഢാലോചനയുടെ ഭാഗമാണ് ഇങ്ങനൊരു പരാതി; നടൻ ബാലയുടെ അഭിഭാഷക
നടൻ ബാലക്കെതിരെ മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതി തീർത്തും ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് എന്ന് നടന്റെ അഭിഭാഷക ഫാത്തിമ സിദ്ധിഖ്. നോട്ടീസ് അയച്ചാൽ പോലീസ് സ്‌റ്റേഷിനിൽ ഹാജരാകുമായിരുന്നു നടൻ ബാല എന്നിട്ടും ബാലയെ പോലീസ് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് അഭിഭാഷക പറയുന്നത്.
എറണാകുളം കടവന്ത്ര പൊലീസാണ് പുലര്‍ച്ചെ പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍ നിന്ന് ബാലയെ അറസ്റ്റ് ചെയ്തത്. തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് അമൃത സുരേഷ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഈ പരാതി ഒരു ഗൂഡലോചന തന്നെയാണെന്ന് എന്നാണ് അഭിഭാഷക വ്യക്തമാക്കുന്നത്.
ബാല കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കും എന്നും അഭിഭാഷക വെളിപ്പെടുത്തി . ഇന്ന് പുലര്‍ച്ചെയാണ് നടൻ ബാല അറസ്റ്റിലായത്, അതേസമയം ബാല തന്നെയും, മകളെയും വർഷങ്ങൾ കൊണ്ട് വേട്ടയാടുന്നു അമൃത പറഞ്ഞുകൊണ്ട് രംഗത്ത് എത്തുകയും ചെയ്യ്തിരുന്നു.