കഴിഞ്ഞ വര്ഷം പ്രതിഫലം വാങ്ങാതെയാണ് സ്‌കൂൾ കലോൽസവത്തിൽ നൃത്തം ഒരുക്കിയത്, പ്രതിഫലം വാങ്ങുന്നതും, വാങ്ങാത്തതും വ്യക്തിപരം; മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചിലിനോട് പ്രതികരിച്ച് നടി ആശ ശരത്
സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചിലിനോട് പ്രതികരിച്ച് നര്‍ത്തകിയും നടിയുമായ ആശാ ശരത്. താന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം ഒരുക്കിയത് പ്രതിഫലം വാങ്ങാതെയാണ്. സ്വന്തം ചെലവിലാണ് അന്ന് ദുബൈയില്‍ നിന്നും എത്തിയതും , കുട്ടികള്‍ക്കൊപ്പം നൃത്തവേദി പങ്കിട്ടതും ആശാ ശരത് പറഞ്ഞു.
2022 ലെ കലോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേ കുട്ടികള്‍ക്ക് നല്‍കിയ വാക്കാണ് പാലിച്ചത്. പ്രതിഫലം വാങ്ങുന്നതും, വാങ്ങാത്തതും വ്യക്തിപരമായ തീരുമാനമാണ്. മറ്റുള്ളവര്‍ പ്രതിഫലം വാങ്ങുന്നതില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല ആശാ ശരത് പറഞ്ഞു.സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരാമര്‍ശം. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല.