Film NewsKerala NewsHealthPoliticsSports

എന്റെ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാൽ നിങ്ങൾ എന്നിൽ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം; തമിഴ് മാധ്യമത്തിലെ തെറ്റായ വാർത്തയോട് പ്രതികരിച്ചു നടി സായി പല്ലവി

11:22 AM Dec 12, 2024 IST | Abc Editor

തമിഴ് മാധ്യമത്തിലെ തെറ്റായ വാര്‍ത്തയോട് ശക്തമായി പ്രതികരിച്ചിരിച്ച് നടി സായി പല്ലവി. ‘രാമയാണ’ത്തെ ആസ്പദമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് മാധ്യമം പ്രചരിപ്പിച്ചത്. ഈ റിപ്പോർട്ട് വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നു എന്നും പ്രചരിപ്പിച്ചു. എന്നാൽ സായി പല്ലവി ഈ വാർത്തയോട് പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. തമിഴ് മാധ്യമമായ സിനിമ വികടന്‍റെ വർത്തയ്‌ക്കെതിരെയാണ് സായി പല്ലവി രംഗത്തുവന്നത്.

മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്. അടുത്ത തവണ എന്‍റെ പേരില്‍ ഏതെങ്കിലും പ്രശസ്ത പേജോ ,മാധ്യമമോ ,വ്യക്തിയോ, വാർത്തയുടെയോ ,ഗോസിപ്പിന്‍റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം, താൻ ഇതിനെതിരെ പ്രതികരിച്ചല്ലെങ്കിൽ ഇത് നിർത്തുമെന്ന് തോന്നുന്നില്ല എന്നാണ് സായി പല്ലവി സോഷ്യൽ മീഡിയ പേജായ എക്‌സിൽ കുറിച്ചിരിക്കുന്നത്.

Tags :
Cyber ​​attack on actress Sai Pallavifalse news in the Tamil media
Next Article