മുകേഷ് അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് നടി; കേസിൽ സർക്കാരും പോലീസും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്നാരോപണം
മുകേഷ് അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിൻവലിക്കുന്നത് എന്ന് നടി. വ്യാജ പരാതിയായിരുന്നിട്ടും പോക്സോ കേസിൽ തന്നെ സർക്കാരും പോലീസും വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് നടി ആരോപിച്ചു.കേസ് പിൻവലിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നടി അറിയിച്ചു.
സർക്കാരാണ് എന്നെ രക്ഷിക്കേണ്ടിരുന്നത്. എന്നാൽ പോക്‌സോ കേസിൽ വ്യക്തത ഉണ്ടായിട്ടില്ല. സർക്കാർ അനങ്ങിയിട്ടില്ലെന്നും പോക്‌സോ പരാതിക്ക് പിന്നിൽ മുകേഷോ ജയസൂര്യയോ ഇവർ പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന് നടി ആരോപിച്ചു.
അതേസമയം നടിയുടെ പരാതിയിൽ നടൻ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു തുടങ്ങി ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പരാതി ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് തന്നെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് . പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടി പരാതി പിൻവലിക്കുന്നത് .