രാഹുലിന്റെ മനസ്സിൽ കയറിപ്പറ്റാൻ അദാനി പല വഴികളിലൂടെ ശ്രമം നടത്തിയിരുന്നു; എന്നാൽ അദാനി പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തലയുമായി പുസ്‌തകം
രാഹുലിന്റെ മനസ്സിൽ കയറിപ്പറ്റാൻ അദാനി പല വഴികളിലൂടെ ശ്രമം നടത്തിയിരുന്നു, എന്നാൽ അദാനി പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തലയുമായി മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന '2024 ദ ഇലക്ഷൻസ് ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ' എന്ന പുസ്തകത്തിൽ പറയുന്നു . രാഹുലിന്റെ മനസ്സിൽ കയറിപ്പറ്റാൻ അദാനി പല വഴികളിലൂടെ ശ്രമിച്ചിരുന്നുവെന്നും ,പല മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതിന് ഇടനില നിൽക്കാൻ ശ്രമിച്ചുവെന്നുമാണ് ഈ പുസ്തകത്തിലുള്ളത്.
രാഹുലിനടുത്തെത്താന്‍ ശ്രമിച്ച് അദാനി പരാജയപ്പെട്ടെന്ന വെളിപ്പെടുൽ നടത്തി ദ ഇലക്ഷൻസ് ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ എന്ന ഈ പുസ്തകം. അഹമ്മദ് പട്ടേലും, കമൽ നാഥുമായിരുന്നു ഇതിനായി കൂടുതൽ പ്രവർത്തിച്ചത്. രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയു൦ , ഭർത്താവ് റോബർട്ട് വദ്രയും അദാനിയെ രാഹുലിന്റെ അടുത്തെത്തിക്കാൻ ഒരുപാട് ശ്രമിച്ചു . എന്നാൽ നടന്നില്ലാ, ഈ പുസ്തകത്തിൽ പറയുന്നുണ്ട് .എൻസിപി നേതാവ് ശരദ് പവാർ വഴിയും രാഹുലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തിലുണ്ട്. അദാനിക്ക് ശരദ് പവാറുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ആ വഴിയും അദാനി ഒരിക്കൽ ശ്രമിച്ചുനോക്കിയിരുന്നു, എന്നാൽ ആ വിധവും കഴിഞ്ഞിരുന്നില്ല.