കൊടകര കുഴൽ പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി അഡീഷണൽ സെക്ഷൻ കോടതി; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് കോടതി ഉത്തരവ്
വിവാദ൦ സൃഷ്ട്ടിച്ച കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി. ജഡ്ജി വിനോദ് കുമാർ എൻ ആണ് ഈ കേസിന്റെ അന്വേഷണത്തിന് ഉത്തരവിട്ടത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. കുഴൽപ്പണ കേസിന്റെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത് ബി ജെ പിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ്. ബി ജെ പി ഓഫീസുമായി കേന്ദ്രീകരിച്ചു ബി ജെ പി നേതാക്കൾ കള്ളപ്പണ ഇടപാട് നടത്തി എന്നതാണ് തിരൂർ സതീഷ് വെളിപ്പെടുത്തിയത്.
ഈ കേസിൽ തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള നേതാക്കൾ ഇതിന് സാക്ഷിയായിരുന്നു എന്നുള്ളതായിരുന്നു, ഇത് തന്നെയാണ് ഈ കേസിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. അതിനെ തുടർന്നാണിപ്പോൾ കോടതി പുനരന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്.